SignIn
Kerala Kaumudi Online
Tuesday, 30 July 2024 6.04 AM IST

ദുഷ്‌കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ ഒറ്റപ്പെടുത്തണം; ഇത്തരക്കാരെ ജനങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

blackmagic

തിരുവനന്തപുരം: കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്‌കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് ചെറിയാൻ ഫിലിപ്പ്. കേരള നവോത്ഥാനത്തെ അധോലോക സംസ്‌കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങൾ ആശയ പ്രചാരണം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുക്കൾക്കിടയിൽ കൂടോത്രം, ക്രിസ്ത്യാനികൾക്കിടയിൽ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങൾക്കിടയിൽ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ശത്രു സംഹാരത്തിന് വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയർച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ചെമ്പുതകിടുകൾ ഉൾപ്പെടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നവർ നിരവധിയാണ്.

കുറ്റവാസനയുള്ള ഭീരുക്കളാണ് ഈ ആഭിചാരക്രിയകൾ നടത്തുന്നത്. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ആധുനിക ചികിത്സ നിഷേധിക്കുന്ന വിദ്യാസമ്പന്നരും കുറവല്ല. ചില വ്യാജ പുരോഹിതരുടെ തട്ടിപ്പുകൾക്ക് ഇവർ വിധേയരാകുന്നു. ഹിംസാത്മകമായ ക്രൂരത കാട്ടുന്നവരെ ജനങ്ങൾ സാമൂഹ്യമായി ബഹിഷ്ക്കരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACKMAGIC, CHERIYAN PHILIPP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.