ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. ഫെസ്റ്റിവലിന്റെ അവസാന ദിനത്തിൽ പാർവതി ധരിച്ച ഔട്ട് ഫിറ്റിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. രാഹുൽ മിശ്രയുടെ കോസ്മോസ് കളക്ഷനിൽ നിന്നുള്ള ബ്ളാക് ജാക്കറ്റും, ബോഡികോൺ ടോപ്പുമാണ് പാർവതിയുടെ വേഷം. ഔട്ട് ഫിറ്റിന് മാച്ചിങായി ഷാഹിൽ കപൂറിന്റെ സൗക്സ് ആമോർ എന്ന കോക്കോ ബീഡിങ് സ്ളിങ് ബാഗും തിരഞ്ഞെടുത്തിട്ടുണ്ട്. 19999 രൂപയാണ് ബാഗിന്റെ വില. ത്രീഡി ഹാൻഡ് എംബ്രോയിഡറിയിൽ പല നിറം സീക്വൻസുകളാണ് ട്രൻഡ് കോട്ടിൽ നൽകിയിരിക്കുന്നത്. സിൽവർ ബ്ളാക് സീക്വൻസ് തുന്നിച്ചേർത്തതാണ് ടോപ്പ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് പാർവതി ഫെസ്റ്റിവലിന്റെ ആദ്യന്തം പങ്കെടുത്തത്. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവഹിച്ച ഉള്ളൊഴുക്ക് സിനിമയെ പ്രതിനിധീകരിച്ചാണ് പാർവതി ഫെസ്റ്റിവലിൽ പങ്കെടുത്തത്. പുഴുവിന് ശേഷം മലയാളത്തിൽ പാർവതി അഭിനയിക്കുന്ന ചിത്രമാണ് ഉള്ളൊഴുക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |