പന്തളം: മന്നത്ത് പത്മനാഭൻ അവതാര പുരുഷനാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തട്ടയിൽ ഇടയിരേത്ത് ഭവനത്തിൽ മന്നം സ്മാരക ക്ഷേത്രസമർപ്പണവും മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. തന്നെ ദൈവമായി കാണരുതെന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞിരുന്നു. കാലഘട്ടം മന്നത്തെ ദൈവമാക്കി. കേന്ദ്ര ,സംസ്ഥാന സർക്കാരുകളിൽ നിന്ന് നായർ സമുദായത്തിന് ഒരുഗുണവുമില്ല. വോട്ട് ബാങ്ക് ലക്ഷ്യമാക്കി ന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാൻ രാഷ്ട്രീയപ്പാർട്ടികൾ മത്സരിക്കുകയാണ്. കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും ബി.ജെ.പിയെയും കൊണ്ട് നായർ സമുദായത്തിന് ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |