ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ബാഡ്മിന്റൺ സൂപ്പ
ർ താരം പി.വി സിന്ധുവും ടേബിൾ ടെന്നിസ് സെൻസേഷൻ അചന്ത ശരത് കമലും ദേശീയ പതാകയേന്തുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ അറിയിച്ചു. 2 ഒളിമ്പിക്സ് മെഡൽ നേടിയ ഒരേയൊരു ഇന്ത്യൻ വനിതാ താരമാണ് സിന്ധു. 41കാരനായ ശരത്കമലിനെ ദേശീയ പതാകയേന്താൻ മാർച്ചിൽ തന്നെ തിരഞ്ഞെടുത്തിരുന്നെങ്കിലും വനിതാ താരത്തിന്റെ കാര്യത്തിൽ തീരുമാനമാകാതിരുന്നതിനാലാണ് പ്രഖ്യാപനം വൈകിയത്.
ഗഗൻ നാരംഗ്
ചെഫ് ഡെ മിഷൻ
ബോക്സിംഗ് ഇതിഹാസം എം.സി മേരികോം പിന്മാറിയ ഒഴിവിൽ മുൻ ഷൂട്ടിംഗ് താരം ഗഗൻ നാരംഗിനെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡെ മിഷനായി നിയമിച്ചു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലമെഡൽ നേടിയ താരമാണ് ഗഗൻ നരംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |