SignIn
Kerala Kaumudi Online
Thursday, 11 July 2024 2.06 PM IST

പൊലീസിൽ പരാതിപ്പെട്ടതിന് തല തല്ലി പൊട്ടിച്ചു

തലശ്ശേരി:ഭീഷണിയുണ്ടെന്ന് കതിരൂർ പൊലീസിൽ പരാതിപ്പെട്ടതിന് യുവാക്കളുടെ തല തല്ലിപ്പൊട്ടിച്ചു പൊന്ന്യം പുലരി വായനശാലക്കടുത്ത് അർദ്ധരാത്രിയാണ് സംഭവം. മരത്തടി കൊണ്ടുള്ള ക്രൂരമായ അക്രമത്തിൽ തലക്കും ദേഹമാസകലവും ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെയാണ് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൊന്ന്യംവെസ്റ്റിലെ ഹരി നന്ദനത്തിൽ ആത്മ കിരൺ (34), സൂര്യോദയത്തിൽ ആദർശ് (26) എന്നിവരാണ് ആശുപത്രിയിലുള്ളത്'. ആത്മ കിരണിന്റെ തലയിൽ അഞ്ച് തുന്നിക്കെട്ടലുകൾ വേണ്ടി വന്നു. അടിയേറ്റ് കാലിനും കൈക്കും കണ്ണിന് താഴെയും സാരമായ പരിക്കുകളുണ്ട്. തലയുടെ പിൻഭാഗത്താണ് ആദർശിന് പരിക്ക്. സി.പി.എം. പ്രവർത്തകനായ ആദർശിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് പാർട്ടി അനുഭാവിയായ ആത്മ കിരണും ആക്രമിക്കപ്പെട്ടത്.

മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് പ്രദേശത്ത് അഴിഞ്ഞാടുന്നവർക്കെതിരെ പ്രതികരിച്ചതിനാണ് പതിയിരുന്ന് ആക്രമിച്ചതെന്ന് പരിക്കേറ്റ ഇരുവരും പറയുന്നു. ഗൾഫിലേക്ക് പോവുന്ന യുവാവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു പോവുന്നതിനിടയിലാണ് ബംഗളൂരിൽ നിന്നും നാട്ടിലെത്തിയ ബേക്കറി തൊഴിലാളിയായ സായൂജ് മരത്തടി കൊണ്ട് ആക്രമിച്ചു പരിക്കേൽപിച്ചതെന്നാണ് പരാതി. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.