SignIn
Kerala Kaumudi Online
Thursday, 11 July 2024 5.56 AM IST

സ്വവർഗ വിവാഹം: ജഡ്‌ജി പിന്മാറി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിക്കും

s

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം തള്ളിയതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ചേംബറിൽ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തിപരമായ കാരണങ്ങൾ ഉന്നയിച്ച് ഇന്നലെ പിന്മാറിയതിനെ തുടർന്നാണിത്. ബെഞ്ച് പുനഃസംഘടിപ്പിച്ച ശേഷമാകും ഹർജികൾ ഇനി ചേംബറിൽ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എസ്.കെ. കൗളും, എസ്. രവീന്ദ്ര ഭട്ടും വിരമിച്ചതിനെ തുടർന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയെയും ബി.വി. നാഗരത്നയെയും ഉൾപ്പെടുത്തി നേരത്തെ ഒരുവട്ടം പുന:സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് സഞ്ജീവ് ഖന്നയുടെ പിന്മാറ്റം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ. 2023 ഒക്ടോബർ 17ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് സ്വവർഗ വിവാഹത്തിന് നിയമസാധുതയെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.