തിരുവനന്തപുരം : കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവരുൾപ്പെട്ട സമിതിയാണ് തീരുമാനമെടുത്തത്. ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ശുപാർശ അംഗീകരിക്കുന്ന മുറയ്ക്ക് വിജ്ഞാപനമിറങ്ങും.
2014ൽ ഹൈക്കോടതി ജഡ്ജിയായ അലക്സാണ്ടർ തോമസ് 2023ലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസായത്. 2007 മുതൽ പി.എസ്.സി, റെയിൽവേ, ഡെന്റൽ കൗൺസിൽ, മെഡിക്കൽ കൗൺസിൽ എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലായി. 1996 - 1998ൽ ഗവ. പ്ലീഡറായിരുന്നു. ലക്ഷദ്വീപ്, കേരള ലീഗൽ സർവ്വീസ് അതോറിറ്റികളുടെ എക്സിക്യുട്ടീവ് ചെയർമാൻ, കേരള ജുഡിഷ്യൽ അക്കാഡമി അദ്ധ്യക്ഷൻ പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |