ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി മന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കരുതെന്ന് പ്രവർത്തകരോട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി.
ആളുകളെ അപമാനിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
"ജയവും തോൽവിയും ജീവിതത്തിൽ പതിവാണ്. സ്മൃതി ഇറാനിക്കും മറ്റു നേതാക്കൾക്കുമെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കരുതെന്നും മോശമായി പെരുമാറരുതെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആളുകളെ അപമാനിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല"- രാഹുൽ കുറിച്ചു.
2019ൽ മുൻ മണ്ഡലമായ അമേഠിയിൽ രാഹുലിനെ തോൽപ്പിച്ച സ്മൃതി ഇറാനി ഇക്കുറി കോൺഗ്രസിന്റെ കിഷോരിലാൽ ശർമ്മയോട് പരാജയപ്പെട്ടിരുന്നു. 2019ലെ പരാജയത്തിന് ശേഷം രാഹുലിനെ സ്ഥിരമായി വിമർശിച്ചിരുന്ന സ്മൃതിയെ കോൺഗ്രസ് പ്രവർത്തകർ തിരിച്ച് കളിയാക്കാൻ തുടങ്ങി. ഇതാണ് രാഹുലിന്റെ പ്രസ്താവനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |