രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് അനന്ത്- രാധിക കല്യാണത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ് ഭക്ഷണം. വിവാഹ നിശ്ചയം മുതൽ ആഘോഷങ്ങളിലുള്ള വ്യത്യസ്ത ഭക്ഷണങ്ങൾ ശ്രദ്ധ നേടിയിരുന്നു. കല്യാണമെനുവിന്റെ വിവരങ്ങൾ ഇതിനോടകം വൈറലാണ്. ലോകത്തുള്ള ഭൂരിഭാഗം ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. എന്നാൽ ദക്ഷിണേന്ത്യൻ രുചികൾക്ക് പ്രത്യേക ആരാധകർ തന്നെയുണ്ട്. പ്രശസ്തമായ രാമേശ്വരം കഫേ വിളമ്പുന്ന ഭക്ഷണങ്ങളാണ് താരങ്ങൾ. വിവിധ തരത്തിലുള്ള ദോശ, ഇഡ്ഡലി, വട തുടങ്ങിയവയാണ് ഈ ലിസ്റ്റിലുള്ളത്. മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഹൈ ടീ ഇവന്റിലും അത്താഴത്തിലുമാണ് രാമേശ്വരം കഫേ ഭക്ഷണം വിളമ്പിയത്. ഇതിൽ രാമേശ്വരം കഫേയുടെ ഹിറ്റ് ലിസ്റ്റിലുള്ള ബെന്നെ ദോശയും പെസരട്ട് ദോശയും തട്ട് ഇഡ്ഡലിയും ഫിൽറ്റർ കോഫിയും കഴിക്കാൻ ഏറെ പേരുണ്ട്.
വിവാഹത്തിന് മുൻപുള്ള ചടങ്ങുകളിലും രാമേശ്വരം കഫേ രുചികൾ ഒരുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |