SignIn
Kerala Kaumudi Online
Saturday, 13 July 2024 1.47 AM IST

അതിവേഗം വളരുന്ന പത്ത് നഗരങ്ങള്‍, മുംബയ്ക്കും ഡല്‍ഹിക്കും മുന്നില്‍ ഈ സ്ഥലം

city

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളിലെ അതിവേഗം വളരുന്ന നഗരങ്ങളില്‍ മുന്നിലെത്തി ഇന്ത്യന്‍ പട്ടണം. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ സാവില്‍സ് നടത്തിയ സര്‍വേയില്‍ ബംഗളൂരുവാണ് ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം, ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ബംഗളൂരുവിന് പുറമേ മുംബയ്, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളും ഇടംപിടിച്ചു. യൂറോപ്യന്‍, അമേരിക്കന്‍ നഗരങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ അതിവേഗം വളരുന്നത് ഏഷ്യന്‍ നഗരങ്ങളാണെന്ന് സര്‍വേയില്‍ പറയുന്നു.

അതേസമയം, ഗള്‍ഫ് മേഖലയില്‍ നിന്ന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദ് മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ ഡല്‍ഹി നഗരം 2050 ആകുമ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി മാറും. എഞ്ചിനിയറിംഗ്, മാനുഫാക്ചറിംഗ് മേഖലകളും പ്രതീക്ഷ പുലര്‍ത്തുന്നു.

ബംഗളുരൂവിനൊപ്പം ഹൈദരാബാദും ഇപ്പോള്‍ ഐ. ടി നഗരമായി വളര്‍ന്നു കഴിഞ്ഞു. അടുത്ത പത്തുവര്‍ഷത്തില്‍ ഈ നഗരങ്ങളുടെ ജി.ഡി.പി വളര്‍ച്ച ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇന്ത്യ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ നഗരങ്ങളാണ് കൂടുതലായി വളരുന്നതെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഹാനോയ് നഗരവും പട്ടികയില്‍ ഇടം പിടിച്ചു.

സാമ്പത്തികമായി അതിവേഗം വളരുന്ന നഗരങ്ങള്‍ ചൈനയിലും നിരവധിയാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെന്‍സെന്‍, ഗ്വാങ്ഷു, സുഷു, വുഹാന്‍, ഡോങ്ഗുവാന്‍ നഗരങ്ങളും വളര്‍ച്ചയില്‍ മുന്നിലാണ്. ഫിലിപ്പൈന്‍സിലെ മനില, സൗദിയിലെ റിയാദ് നഗരങ്ങളും ആദ്യത്തെ 15 നഗരങ്ങളുടെ പട്ടികയിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CITY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.