മുന്ന ഇഷാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ഗുലാൻ തട്ടുകടമ എന്ന ചിത്രത്തിൽ പ്രമുഖ ഷെഫ് സുരേഷ് പിള്ള പ്രധാന കഥാപാത്രമായി എത്തുന്നു. ഗുലാൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെയാണ് സുരേഷ് പിള്ള അഭിനേതാവാകുന്നത്.
കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ഗുലാനിൽ ഷഹീൻ സിദ്ധിഖ്്,സുധീർ കരമന, ജാഫർ ഇടുക്കി, തമിഴ് നടൻ ജി. മാരിമുത്തു,കുഞ്ചൻ, വിജയകുമാർ, ഡ്രാക്കുള സുധീർ,ദിനീഷ് ,സാജൻ പള്ളുരുത്തി, സാജു കൊടിയൻ,സഞ്ജു ബായ്,സുദർശനൻ ആലപ്പി,ബിനുകുട്ടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
മേജർ രവി,ബാല എന്നിവർ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു. നായിക പുതുമുഖമാണ്.എം ജെ സിനിമാസ്, വി ഫ്രണ്ട്സ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ കെ .എച്ച് അബ്ദുള്ള നിർമിക്കുന്ന ചിത്രത്തിന് ടോൺസ് അലക്സ് ഛായാഗ്രഹണം നിർവഹിക്കുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് ഷഫീഖ് അഹമ്മദ് ഈണം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ പേട്ട,ആക്ഷൻ-അഷറഫ് ഗുരുക്കൾ,പി .ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |