SignIn
Kerala Kaumudi Online
Tuesday, 13 August 2024 3.15 AM IST

അദ്ദേഹം നല്‍കിയ ആ സമ്മാനം ഇന്നും സൂക്ഷിക്കുന്നു, വെളിപ്പെടുത്തി മോഹന്‍ലാല്‍

mohanlal

തന്റെ ജീവിതത്തില്‍ ലഭിച്ച വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഷര്‍ട്ടിനെ കുറിച്ചാണ് ലാലേട്ടന്‍ തുറന്ന് പറയുന്നത്. ലീല ഹോട്ടല്‍സ് ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ സമ്മാനിച്ച ഷര്‍ട്ടാണ് തന്റെ പ്രിയപ്പെട്ട ഷര്‍ട്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തനിക്ക് അധികം ഷര്‍ട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.

പുതിയ ഷര്‍ട്ട് എന്നത് വലിയ കാര്യമായിരുന്നു അന്നൊക്കെ. ഒരു ഷര്‍ട്ട് തുന്നി കിട്ടുകയെന്നത് പോലും വലിയ കാര്യമാണ്. അതോടൊപ്പം കുടുംബ ബഡ്ജറ്റും കാര്യങ്ങളുമൊക്കെ എപ്പോഴും ഷര്‍ട്ട് വാങ്ങാന്‍ കഴിയുന്നതായിരുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഷര്‍ട്ട് തുന്നി തരാം എന്ന് പറയുന്ന ദിവസങ്ങളില്‍ കടയില്‍ പോയി കാത്തിരിക്കണം. ചിലപ്പോഴള്‍ ബുധനാഴ്ച നല്‍കാമെന്നു പറഞ്ഞാലും അന്നേ ദിവസം കിട്ടണമെന്ന് ഉറപ്പൊന്നുമില്ലെന്നും ലാലേട്ടന്‍ പറഞ്ഞു.

എളുപ്പത്തില്‍ കിട്ടാത്ത സാധനമായതിനാല്‍ തന്നെ ഷര്‍ട്ടുകള്‍ക്ക് വലിയ വാല്യു ഉണ്ടായിരുന്നു. പഴയ ഷര്‍ട്ടുകള്‍ക്ക് ഇന്നും വലിയ വാല്യു നല്‍കാറുണ്ടെന്നും വിലപിടിപ്പുള്ള സമ്മാനമായി സൂക്ഷിക്കുന്ന ഒരു ഷര്‍ട്ട് തനിക്ക് ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീല എന്ന വലിയ ബ്രാന്‍ഡ് നിര്‍മ്മിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുമായി വലിയ ബന്ധമാണുള്ളതെന്നും അദ്ദേഹം സമ്മാനിച്ച ഒരു ഷര്‍ട്ടാണ് താന്‍ ഇന്നും വിലപിടിപ്പുള്ളതായി കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എല്ലായിപ്പോഴും വളരെ നല്ല രസമുള്ള ഷര്‍ട്ടുകളാണ് ധരിച്ചിരുന്നത്. ലോസ് ആഞ്ചലസിലുള്ള ഒരാളാണ് അദ്ദേഹത്തിന് ഷര്‍ട്ടുകള്‍ തുന്നി നല്‍കിയിരുന്നത്. ലാല്‍ കൂടെ വരണമെന്നും കുറച്ച് നല്ല ഷര്‍ട്ടുകള്‍ തുന്നിപ്പിച്ച് എടുക്കാമെന്നും അദ്ദേഹം എല്ലായിപ്പോഴും പറയുമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. അങ്കിളിന്റെ ഒരു ഷര്‍ട്ട് എനിക്ക് തരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഒരു ഷര്‍ട്ട് സമ്മാനിച്ചുവെന്നും ഇന്ന് വളരെ വിലപിടിപ്പുള്ള സമ്മാനമായി അത് സൂക്ഷിക്കുന്നുവെന്നും ലാലേട്ടന്‍ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.