കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയിൽ 14 ദിവസത്തെ ആയുർവേദ ചികിത്സ പൂർത്തിയാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മടങ്ങി. കോട്ടക്കലിൽ നിന്നും റോഡ് മാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തി അവിടെ നിന്ന് ബംഗളൂരുവിലേക്കാണ് അദ്ദേഹം പോയത്. അഞ്ചാംതീയതിയാണ് അദ്ദേഹം ചികിത്സയ്ക്കെത്തിയത്. എം.കെ.രാഘവൻ എം.പി,എ.പി. അനിൽകുമാർ എം.എൽ.എ,ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ,ആര്യവൈദ്യശാല സി.ഇ.ഒ കെ.ഹരികുമാർ,ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ.കെ.വി.രാജഗോപാലൻ,ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിഷാന്ത് നാരായണൻ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ സീനിയർ മാനേജർ പ്രീതാ വാരിയർ,മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്,ജയ്ഹിന്ദ് ടിവി എം.ഡി ബി.എസ്.ഷിജു തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ യാത്രയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |