ന്യൂഡൽഹി : വ്യവസായികളായ അദാനിയും അംബാനിയും കോൺഗ്രസിന് കള്ളപ്പണം നൽകിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ലോക്പാൽ. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനുമാനങ്ങളുടെയും സാങ്കൽപികമായ വസ്തുതകളുടെയും അടിസ്ഥാനത്തിലായിരുന്നു പ്രസംഗം.
പ്രധാനമന്ത്രി അഴിമതി ആരോപണമുന്നയിച്ചു എന്ന മട്ടിൽ കാണാനാകില്ല. ചോദ്യരൂപേണ ആയിരുന്നു പരാമർശം. എതിരാളികളോടുള്ള നിഴൽ യുദ്ധമായിരിക്കാം പ്രസംഗം. ഇതിൽ ലോക്‌പാൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ധ്യക്ഷനായ ജസ്റ്റിസ് എ. എം. ഖൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തെല്ലങ്കാനയിലെ കരീം നഗറിൽ മേയ് എട്ടിന് നടന്ന റാലിയിലാണ് മോദിയുടെ പരാമർശമുണ്ടായത്. ലോക്‌പാലിന് മുന്നിലെത്തിയ ഹർജിയിൽ മോദിക്ക് പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും എതിർകക്ഷിയായി ചേർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |