ന്യൂഡൽഹി: വിശിഷ്‌ട സേവനത്തിനുള്ള സേനാ മെഡലുകൾ രാഷ്‌ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്‌തു. രാഷ്‌ട്രപതി ഭവനിലെ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻകർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ഡൽഹി ലെഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേന തുടങ്ങിയവർ പങ്കെടുത്തു.
വിശിഷ്ട സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ , സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ തുടങ്ങിയവയാണ് വിതരണം ചെയ്‌തത്. മലയാളികളായ ലെഫ്. ജനറൽ ജോൺസൺ പി. മാത്യു, ലെഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്‌ണൻ നായർ, റിട്ട. ലെഫ്. ജനറൽ അരുൺ അനന്തനാരായണൻ, റിട്ട. ലെഫ്. ജനറൽ പി. ഗോപാലകൃഷ്‌ണ മേനോൻ (പരംവിശിഷ്‌ട സേവാ മെഡൽ), ലെഫ്.ജനറൽ കെ. വിനോദ് കുമാർ, മേജർ ജനറൽ വി. ഹരിഹരൻ, മേജർ ജനറൽ വിനോദ് ടി. മാത്യു ( അതി വിശിഷ്ട സേവാ മെഡൽ) തുടങ്ങിയവർ മെഡലുകൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |