#ഇന്നും തുടരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ സ്വീകരിക്കേണ്ട തിരുത്തൽ നടപടികളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നലെ ആരംഭിച്ചു ജില്ലാ കമ്മിറ്രികളിലേതു പോലെ നിശിതമായ വിമർശനങ്ങളാണ് ഉയർന്നത്. ജില്ലാ കമ്മിറ്രികളിലും കീഴ്ഘടകങ്ങളിലും നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്രികൾ തയ്യാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ചർച്ച. . വെള്ളിയാഴ്ത ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഈ റിപ്പോർട്ടുകൾ ചർച്ച ചെയ്തിരുന്നു. ഇന്നലെ രാത്രി വൈകിയാണ് കമ്മിറ്റി അവസാനിച്ചത്. ഇന്ന് ഉച്ചവരെ ചർച്ച നീണ്ടേക്കും. ചർച്ചകളിൽ ഉയരുന്ന വിമർശങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി പരിശോധിച്ച് വേണ്ട തിരുത്തൽ നടപടികൾക്ക് രൂപം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |