SignIn
Kerala Kaumudi Online
Wednesday, 24 July 2024 2.53 AM IST

അടുത്തറിയാം കർക്കടക കഞ്ഞിയെ ...

pratheesh

പള്ളിവാസൽ: മഴക്കാല ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ എന്ന സന്ദേശത്തോടെ ' അടുത്തറിയാം കർക്കടക കഞ്ഞിയെ, എന്ന പരിപാടി സംഘടിപ്പിച്ചു. കല്ലാർ വട്ടിയാറിൽ പ്രവർത്തിക്കുന്ന പള്ളിവാസൽ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നടന്ന പരിപാടി പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.എസ്. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എം.എസ്. നൗഷാദ് മഴക്കാല ആരോഗ്യ സംരക്ഷണത്തിൽ കർക്കടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ഡിസ്‌പെൻസറിയിൽ തയ്യാറാക്കിയ ഔഷധ കഞ്ഞി എല്ലാവർക്കും വിതരണം ചെയ്തു. ഇതോടനുബന്ധിച്ചു ആരോഗ്യ സംരക്ഷണത്തിനുതകുന്ന ഔഷധ കാപ്പി, ഗൃഹാന്തരീക്ഷത്തിലെ രോഗാണുക്കളുടെ സാന്നിദ്ധ്യം കുറക്കുന്നതിനും കൊതുകുകളെ അകറ്റുന്നതിനും സഹായിക്കുന്ന പുകയ്ക്കുന്നതിനുള്ള അപരാജിത ചൂർണ്ണം എന്നിവയും വിതരണം ചെയ്തു. പകർച്ച പനി കണ്ടുവരുന്ന സാഹചര്യത്തിൽ എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ഔഷധ കാപ്പി എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.