SignIn
Kerala Kaumudi Online
Thursday, 05 September 2024 3.15 AM IST

പത്താം ക്ളാസ് പാസായവർക്ക് പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി നേടാം; ഓഗസ്റ്റ് അഞ്ചിന് മുൻപ് അപേക്ഷിക്കണം

Increase Font Size Decrease Font Size Print Page
jobs

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം. കേരള സർക്കിളിൽ 2433 ഒഴിവുകളുണ്ട്. 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 -29,380 രൂപയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 10,000- 24,470 രൂപയുമാണ് ശമ്പളം.യോഗ്യത: കണക്കും ഇംഗ്ലീഷും ഉൾപ്പെട്ട പത്താം ക്ലാസ് ജയം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.സൈക്ലിംഗ് അറിയണം. പ്രായപരിധി: 18-40. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി നിയമനം ലഭിക്കുന്നവർ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ അതേ പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കണം.


ഒഴിവുള്ള കേരള സർക്കിളിലെ ഡിവിഷനുകൾ: ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കോട്ടയം, കാസർഗോഡ്, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി - കോഴിക്കോട്, ആർ. എം. എസ്. എറണാകുളം, ആർ.എം.എസ്.ടി.വി തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത്, വടകര.

പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ചാണ് തിരഞ്ഞെടുപ്പ്. മെറിറ്റ് ലിസ്റ്റിൽ ഒരേ റാങ്കിൽ വന്നാൽ ഉയർന്ന പ്രായക്കാർക്ക് മുൻഗണന നൽകും.വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.indiapostgdsonline.gov.in സന്ദർശിക്കുക. അവസാന തീയതി: 05.08.2024.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CAREER, TENTH PASS, JOB OFFERS, CENTRAL GOVERNMENT JOBS, POSTAL DEPARTMENT JOBS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.