SignIn
Kerala Kaumudi Online
Saturday, 05 October 2024 12.19 PM IST

നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവിന് എട്ടുവർഷം തടവ്

Increase Font Size Decrease Font Size Print Page
nikil-posco-case-paravur
നിഖിൽ

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രണയംനടിച്ച് കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കൽ നിഖിലിന് (22) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി എട്ടുവർഷം തടവും 20,000രൂപ പിഴയും ശിക്ഷവിധിച്ചു. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.

2021 മാർച്ചിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയംനടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ് വഴി കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാറക്കൽ പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ട‌റായിരുന്ന രാജൻ കെ. അരമന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും തെളിവുകളായി പതിനാറ് രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, POSCO CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.