SignIn
Kerala Kaumudi Online
Sunday, 06 July 2025 1.45 AM IST

'വിമാനക്കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്', ചോദ്യോത്തരവേളയില്‍ തിളങ്ങി ഷാഫി പറമ്പില്‍ | വീഡിയോ

Increase Font Size Decrease Font Size Print Page
shafi-parambil

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. അവധി സീസണില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുകയാണെന്നാണ് ഷാഫി ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ല. ജീവിക്കാനും കുടുംബം നോക്കാനും അതുവഴി നാടിന് താങ്ങാവാനുമായി വിദേശത്ത് പോയി കഷ്ടപ്പെടുന്നവരാണ്. 5000 മുതല്‍ 6000 വരെയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് അവധിക്കാലത്ത് 50,000 മുതല്‍ 60,000 രൂപ വരെയാകും. ഇത് തന്നെ എക്‌ണോമിക് ക്ലാസിന് പലപ്പോഴും 85,000 രൂപയുമാകും.

ഒരു നാലംഗ കുടുംബത്തിന് ഈ നിരക്ക് എങ്ങനെയാണ് താങ്ങാനാവുക അവരെങ്ങനെയാണ് തിരിച്ചുവരിക മാതാപിതാക്കള്‍ മരിച്ചാല്‍ ശവസംസ്‌കാരത്തിന് പങ്കെടുക്കാന്‍ പോലും പ്രവാസികള്‍ക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രവാസികള്‍ അനാഥരല്ല, ഇത് ചോദ്യം ചെയ്യണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നടപടികള്‍ക്ക് പരമാവധി പരിശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ സീസണ്‍ കാലത്ത് മാതാപിതാക്കള്‍ മരിച്ചാല്‍ പോലും കാണാന്‍ വരാന്‍ കഴിയാതെ പോകുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങളുടെ നിജസ്ഥിതി നേരിട്ട് ബോധ്യപ്പെടാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ച് പ്രശ്‌നത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം പഠിച്ച് നിയമനിര്‍മ്മാണ സാദ്ധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യത്തോടും അനുകൂലമായാണ് മന്ത്രി പ്രതികരിച്ചത്. വിഷയത്തില്‍ ഇനിയും ഇടപെടലുകള്‍ നടത്തുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.


TAGS: NEWS 360, GULF, GULF NEWS, SHAFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.