ആലപ്പുഴ: കള്ള പാസ്പോർട്ട് ഉണ്ടാക്കാൻ ശ്രമിച്ചതിന് 30 വർഷം മുൻപ് കൊച്ചിൻ പാസ്പോർട്ട് ഓഫീസറുടെ പരാതിയിൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന എരുവ നായിക്കന്റെ പറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദിനെ പൊലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമുള്ള സ്പെഷ്യൽ എൽ.പി വാണ്ട് ഡ്രൈവിൽ കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കായംകുളം സി. ഐ. അരുൺ ഷാ, എസ്.ഐ മാരായ രതീഷ് ബാബു, നിസാം, പൊലീസുകാരായ സജു,അഖിൽ.എസ്. ആനന്ദ് , ഷാൻ ഗോപകുമാർ, അൻഷാദ്, അനു, ഹാരിസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |