SignIn
Kerala Kaumudi Online
Wednesday, 04 September 2024 10.37 PM IST

'ശ്രീജു  നിഷ്കളങ്കനും  ജെനുവിനുമാണ്'; വിവാഹം കഴിഞ്ഞിട്ട് ഒരു മാസം, വീഡിയോ പങ്കുവച്ച് മീര നന്ദൻ

Increase Font Size Decrease Font Size Print Page
meera-nandan

ഒരുമാസം മുൻപാണ് നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്റെ വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്ര നടയിലായിരുന്നു വിവാഹം. പിന്നീട് സുഹൃത്തുക്കൾക്കു ബന്ധുക്കൾക്കുമായി വിവാഹസൽക്കാരവും നടത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വെെറലാണ്.

തിരുവനന്തപുരം വർക്കല ഇടവാ സമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനായ ശ്രീജുവാണ് മീരയെ വിവാഹം കഴിച്ചത്. ലണ്ടനിൽ അക്കൗണ്ടായി ജോലി ചെയ്യുകയാണ് ശ്രീജു. മാട്രിമോണി സെെറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും ഇഷ്ടത്തിലാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ തമ്മിൽ ആലോചിച്ച് വിവാഹം ഉറപ്പിച്ചതാണെന്ന് മീര മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടെന്ന സന്തോഷം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് മീര. ശ്രീജുവുമായിട്ടുള്ള വീഡിയോകൾ പങ്കുവച്ചാണ് മീര ഈ സന്തോഷം അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് 'വൺ മന്ത് ഡൗൺ. ഫോർഎവർ ടുഗോ' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധിപേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.

ശ്രീജുവിനെ പ്രശംസിച്ചും കമന്റുകൾ വരുന്നുണ്ട്. വളരെ നിഷ്കളങ്കനും ജെനുവിനുമാണ് ശ്രീജുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ നാൾ മുതൽ ഇരുവർക്കുമെതിരെ ചിലർ അധിക്ഷേപ കമന്റുകളും ബോഡി ഷെയിമിംഗും നടന്നിരുന്നു. ഇവർക്കുള്ള മറുപടി കൂടിയായിട്ടാണ് ഈ പുതിയ ചിത്രങ്ങളെ സോഷ്യൽ മീഡിയ കണക്കാക്കുന്നത്.

നിലവിൽ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.30 എഫ് എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് നടി. അവതാരകയായി കരിയർ ആരംഭിച്ച മീര 2008ൽ ലാൽജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEERA NANDAN, POST, VIRAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.