പത്തനംതിട്ട : അടച്ചുപൂട്ടിയ കടപ്രയിലെ ബിറ്റുമിൻ പ്ലാന്റിന് അനുകൂലമായി കോടതിയിൽ റിപ്പോർട്ട് നൽകിയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബോർഡിന്റെ ജില്ലാ ഓഫീസിലേക്ക് ബിറ്റുമിൻ പ്ലാന്റ് മലിനീകരണ വിരുദ്ധ ജനകീയ സമരസമിതി മാർച്ച് നടത്തി. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ ഉദ്ഘാടനം ചെയ്തു. ബിജു കുഴിയുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ എം തോമസ്, എസ് രാധാമണി, അനിൽകുമാർ , ബിനു ബേബി , അഡ്വ. ജെസി സജൻ, സി റ്റി തോമസ്, ശരണ്യ രാജ്, രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |