SignIn
Kerala Kaumudi Online
Saturday, 12 October 2024 8.10 AM IST

സണ്ണിയും നകുലനും ഗംഗയും വീണ്ടും എത്തുന്നു

Increase Font Size Decrease Font Size Print Page

manichithrathazh

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് 4കെ ഡോൾബി അറ്റ് മോസിലൂടെ ആഗസ്റ്റ് 17ന് വീണ്ടും പ്രദർശനത്തിന് എത്തുന്നു. ഫാസിൽ സംവിധാനം ചെയ്ത ചിത്രം മനുഷ്യമനസുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠനം നടത്തുന്ന അത്ഭുത ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന
താണ്.മോഹൻലാലും, സുരേഷ് ഗോപിയും, ശോഭനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഇവർ അവതരിപ്പിച്ച ഡോ.സണ്ണി ജോസഫ്, നകുലൻ, ഗംഗ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുന്നതാണ്.മികച്ച നടി എന്ന ദേശീയ- സംസ്ഥാന അംഗീകാരം ശോഭനയെ തേടി എത്തുകയും ചെയ്തു.ജനപ്രിയ ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന അംഗീകാരവും ലഭിച്ചു. മൂന്നു സംസ്ഥാന അവാർഡുകളാണ് മണിച്ചിത്രത്താഴ് സ്വന്തമാക്കിയത്. മലയാള സിനിമയിൽ സർവ്വകാല റെക്കാർഡ് വിജയം കരസ്ഥമാക്കിയ ചിത്രം ഹ്യൂമർ, ഹൊറർ ,ത്രില്ലർ ഗണത്തിൽപ്പെടുന്നു.
പ്രേഷകർക്ക് ഏറെ ദൃശ്യാനുഭവം നൽകിയ ചിത്രം വീണ്ടും ആധുനിക സാങ്കേതികവിദ്യയിലൂടെ എത്തുമ്പോൾ പുതിയൊരു കാഴ്ചാവിരുന്ന് തന്നെ നൽകുമെന്നതിൽ സംശയമില്ല.നെടുമുടി വേണു, തിലകൻ, ഇന്നസന്റ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാർ, കെ.പി.എ.സി. ലളിത, രുദ്ര, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മധു മുട്ടവും ,ഫാസിലും ചേർന്നാണ് തിരക്കഥ .ബിച്ചു തിരുമല, മധു മുട്ടം, വാലി എന്നിവർ ചേർന്നാണ് ഒരുക്കിയതാണ് ഗാനങ്ങൾ. എം. ജി രാധാകൃഷ്ണനാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം ആനന്ദക്കുട്ടൻ. സ്വർഗചിത്ര ഫിലിംസിന്റെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മാണം. സ്വർഗചിത്രയും മാറ്റിനി നൗയും ചേർന്നാണ് വിതരണം. പി.ആർ. ഒ വാഴൂർ ജോസ്.












.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.