ആറ്റിങ്ങൽ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. തോന്നയ്ക്കൽ എ.ജെ. കോളേജിന് സമീപം അതുല്യഭവനിൽ ഷിബുവിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. വിവിധ കേസുകളിൽ പ്രതികളായ തോന്നയ്ക്കൽ വിഷ്ണുമംഗലം ക്ഷേത്രത്തിന് സമീപം അറഫ മൻസിലിൽ അൽസാജ് (31),തോന്നയ്ക്കൽ ഷാനിഫ മൻസിലിൽ ഷാനവാസ് (29),കോരാണി കെ.കെ ഭവനിൽ കുട്ടൻ എന്ന സനൽകുമാർ (48) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം.
പ്രതികൾ മദ്യലഹരിയിൽ അപകടകരമായി കാർ ഓടിച്ച് റോഡരികിൽ കൂടി പോവുകയായിരുന്ന വിദ്യാർത്ഥികളെയും മറ്റും ഇടിക്കാൻ ശ്രമിച്ചു. ഇതുകണ്ട ഷിബു തടഞ്ഞു. തുടർന്ന് പ്രതികൾ ഷിബുവിനെ മർദ്ദിക്കുകയും തോളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തശേഷം രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |