ഹരിപ്പാട്: രാസ ലഹരി ഇടപാടിൽ നഴ്സിംഗ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി സ്വദേശി അതുൽ,മണ്ണാറശ്ശാല സ്വദേശി സഫാൻ,നെയ്യാറ്റിൻകര സ്വദേശി ഗൗതം കൃഷ്‌ണൻ എന്നിവരെയാണ് ഹരിപ്പാട് പൊലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയത്. ബംഗളൂരുവിൽ നഴ്സിംഗ് പഠിക്കുന്ന വിദ്യാർതഥികളാണ് ഇവർ. നേരത്തെ എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായ കാർത്തിക്കിനെ ചോദ്യം ചെയ്തപ്പോൾ ആണ് ബംഗളൂരു കേന്ദ്രമായി ലഹരി ഇടപാടുകൾ മലയാളി വിദ്യാർഥികൾ നടത്തുന്ന വിവരം ലഭിച്ചത്. എസ് .ഐ നൗഷാദ്, എ.എസ്. ഐ പ്രമോദ്, സി.പി.ഒ ഗിരീഷ്, ദിനൂപ് അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |