നെടുമങ്ങാട്: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിലുള്ള വിരോധത്തിൽ യുവതിയോട് അസഭ്യം പറയുകയും ഉടുതുണിയുയർത്തിക്കാട്ടി അപമാനിക്കുകയും കൈയിൽകടന്നുപിടിച്ച് നിലത്ത് തള്ളിയിടുകയും ചെയ്തുവെന്ന കേസിൽ അയൽക്കാരൻ അറസ്റ്റിൽ.കരുപ്പൂര് പനങ്ങോട്ടു പി.കെ.പി ഹൗസിൽ സജിൻലാൽ (30) ആണ് പിടിയിലായത്.കഴിഞ്ഞ 12ന് പരാതിക്കാരിയുടെ വീടിനു മുന്നിലാണ് അതിക്രമമുണ്ടായതെന്നും നിലവിളികേട്ട് യുവതിയുടെ അമ്മയിറങ്ങി വന്നപ്പോൾ പ്രതി ഓടിപ്പോയെന്നുമാണ് കേസ്.നെടുമങ്ങാട് എസ്.എച്ച്.ഒ മോഹിത്ത്.പി.കെ,എസ്.ഐ മുഹസിൻ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |