തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലങ്ങൾ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിനാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടായിരുന്നതായി സംശയിക്കുന്നത്.
സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |