ബ്രാൻഡ് അംബാസഡർ ജയറാം അഞ്ച് ലക്ഷം രൂപ നൽകും
കൊച്ചി: വയനാട്ടിലെ ദുരിത ബാധിതർക്കായി രാംരാജ് കോട്ടൺ ചെയർമാൻ കെ. ആർ നാഗരാജൻ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതോടൊപ്പം കമ്പനിയുടെ ബ്രാൻഡ് അംബാസഡർ നടൻ ജയറാം അഞ്ച് ലക്ഷം രൂപയും നൽകി.
ഇതോടൊപ്പം 25 ലക്ഷം രൂപ വിലമതിക്കുന്ന ധോത്തികളും ഷർട്ടുകളും ജയറാമിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും. ദുരിതബാധിത പ്രദേശങ്ങൾ ജയറാം നേരിട്ട് സന്ദർശിച്ച് പ്രാദേശിക കുടുംബങ്ങൾക്ക് ധോത്തികൾ വിതരണം ചെയ്യും. എളിയ സഹായമാണെങ്കിലും ദുരിതബാധിതർക്ക് ആശ്വാസം നൽകാനും പുനർനിർമ്മാണത്തിനും സഹായകമാകുമെന്ന് കെ. ആർ നാഗരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |