കോലഞ്ചേരി: വയനാട് ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പുത്തൻകുരിശ് പഞ്ചായത്ത് 5 ലക്ഷം രൂപ കൈമാറി. പ്രസിഡന്റ് സോണിയാ മുരുകേശന്റെ നേതൃത്വത്തിൽ എത്തിയ സംഘം കളക്ടർക്ക് തുക കൈമാറി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, സെക്രട്ടറി ജി. ജിനേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എസ്. നവാസ്, എൽസി പൗലോസ്, ശ്രീരേഖ അജിത് പഞ്ചായത്ത് അംഗങ്ങളായ എം.എം. ലത്തീഫ്, സജിത പ്രദീപ്, സുബിമോൾ, വി.എസ്. ബാബു, വിഷ്ണു വിജയൻ, ബിനിത പീറ്റർ, അജിത ഉണ്ണികൃഷ്ണൻ, ഉഷ വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |