
തിരുവനന്തപുരം: കീർത്തന രാജീവ് ഫാഷൻ ഫോട്ടോഗ്രഫിക്കായി എടുത്ത ചിത്രം വഴിതുറന്നത് യു.കെയിലെ പുരസ്കാരത്തിന്. ബ്രിട്ടീഷ് ജേണൽ ഓഫ് ഫോട്ടോഗ്രഫി സംഘടിപ്പിച്ച ‘പോർട്രെയിറ്റ് ഓഫ് ബ്രിട്ടൻ’ പുരസ്‌കാരത്തിന് ‘ത്രെഡ്സ് ഓഫ് ഹോം- എ പോർട്രെയ്റ്റ് ഓഫ് കെയ്റ്റ്' എന്ന ചിത്രമാണ് കീർത്തന അയച്ചത്. ഫാഷൻ ഫോട്ടോഗ്രാഫിക്കുവേണ്ടി പകർത്തിയ ചിത്രമായിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം എൻട്രികളിൽ നിന്ന് പുരസ്കാരത്തിനായി പരിഗണിച്ച 90 എണ്ണത്തിലാണ് കീർത്തനയുടെ ചിത്രവും ഉൾപ്പെട്ടത്. ബ്രിട്ടിഷ് കരീബിയൻ സാംസ്കാരിക മുഖം കൂടി പ്രതിഫലിപ്പിക്കുന്നതാണ് ചിത്രമെന്നാണ് ജൂറിയുടെ വിലയിരുത്തൽ. സംവിധായകൻ ടി.കെ.രാജീവ്കുമാറിന്റെ മകളാണ് കീർത്തന. ബ്രിട്ടനിൽ ഫ്രീലാൻസ് ഫാഷൻ ഫോട്ടോഗ്രഫറാണ്. ഫോട്ടോഗ്രഫിയിൽ ലണ്ടനിൽനിന്ന് പി.ജി നേടിയ കീർത്തന റേവൻസ്ബേൺ സർവകലാശാലയിൽ ടെക്നിക്കൽ ട്യൂട്ടറാണ്.
ചിത്രത്തിനു പിന്നിൽ
ലണ്ടനിലെ ബ്രിക്സ്‌റ്റണിലൂടെ മോഡലായ കെയ്റ്രിനൊപ്പം നടക്കുന്നതിനിടയിലാണ് പച്ച,മഞ്ഞ,ചുവപ്പ് എന്നീ നിറത്തിലുള്ള അറേബ്യൻ ഫുഡ് ട്രക്ക് കീർത്തന കാണാൻ ഇടയായത്. കഴിഞ്ഞ ഫെബ്രുവരി 23 നാണ് ചിത്രം എടുത്തത്. കെയിറ്റിന്റെ ഗയാനീസ്–കരീബിയൻ പൈതൃകളും ബ്രിട്ടനിൽ വളർന്ന അനുഭവങ്ങളും ഒരുമിച്ച് ദൃശ്യഭാഷയിലാക്കി അവതരിപ്പിക്കണമെന്നതായിരുന്നു ലക്ഷ്യം.
ചിത്രം ക്ളിക്ക് ചെയ്യുമ്പോൾ ഒരിക്കലും പുസ്കാരം കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.
വീട്ടിൽ എത്തിയശേഷം നോക്കിയപ്പോഴാണ് പോർട്രെയിറ്റ് ഒഫ് ബ്രിട്ടനിലേക്ക് ചിത്രം അയച്ചാലോ എന്ന് തോന്നിയത്.
കീർത്തന രാജീവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |