
നെയ്യാറ്റിൻകര: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ.എ.പി. മജീദ് ഖാന് (91) ജന്മനാടായ കേരളവും കർമ്മ നാടായ തമിഴ്നാടും കണ്ണീരോടെ വിട നൽകി. ഇന്നലെ വൈകിട്ട് നാലിന് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ജുമാ മസ്ജിദിൽ കബറടക്കി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ നെയ്യാറ്റിൻകരയിലെ വസതിയിലടക്കം എത്തി.
രാവിലെ 8.30ന് തക്കല നൂറുൽ ഇസ്‌ലാം സർവകലാശാലയിലും തുടർന്ന് അമരവിള എൻ.ഐ ഐ.ടി.ഐയിലും നെയ്യാറ്റിൻകരയിലെ സ്വവസതിയിലും ഭൗതികശരീരം പൊതുദർശനത്തിന് വച്ചു.
സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി ജി.ആർ.അനിൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എ മാരായ കെ. ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, അഡ്വ. വിൻസന്റ്, വി.ജോയി,
തമിഴ്നാട് എം.പിമാരായ വിജയ് വസന്ത്, റോബർട്ട് ബ്രൂസ്, തമിഴ്നാട് എം.എൽ.എമാരായ പ്രിൻസ്, രാജേഷ് കുമാർ, എം.ആർ. ഗാന്ധി, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മേയർ വി.വി രാജേഷ്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, എൻ.ശക്തൻ, വി.എസ്. ശിവകുമാർ, കെ. മുരളീധരൻ, എം.എം.ഹസൻ,പന്തളം സുധാകരൻ, സി.ദിവാകരൻ, പി.കെ. ശ്രീമതി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, എ.കെ.ബാലൻ, പന്ന്യൻ രവീന്ദ്രൻ, കെ.എസ്. ശബരിനാഥൻ, എം.ലിജു, മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ്, ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ, ആർ.എസ്.എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ, ബി.ജെ.പി നേതാക്കളായ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, സെക്രട്ടറി ജോജി, വിഷ്ണുപുരം ചന്ദ്രശേഖരൻ, ചൂഴാൽ നിർമ്മലൻ, പുന്നല ശ്രീകുമാർ, കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, ഭീമ ഗോവിന്ദൻ, ഡോ. സഹദുള്ള, ശിവൻകുട്ടി, ഡോ. മനോജ്, പഞ്ചായത്ത് പ്രസിഡന്റുമാർ, കൗൺസിലർമാർ, വ്യവസായ പ്രമുഖർ, വിവിധ സ്ഥാപന മേധാവികൾ, ശിവഗിരി മഠം പ്രതിനിധികൾ, ഐ.എം.എ പ്രതിനിധികൾ, സിനിമാ, സീരിയിൽ താരങ്ങൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എം.പി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി മനോതങ്കരാജ്
തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |