SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.36 PM IST

പി.ആര്‍ ശ്രീജേഷിന്റെത് ചരിത്രനേട്ടം: ബംഗാൾ ഗവർണർ ആനന്ദബോസ്  

Increase Font Size Decrease Font Size Print Page
sreejesh

കൊൽക്കത്ത: പാരിസ് ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആര്‍ ശ്രീജേഷിനെ ബംഗാൾ ഗവർണർ ഡോ സി.വിആനന്ദബോസ് അഭിനന്ദിച്ചു. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം എന്ന നിലയിൽ ശ്രീജേഷിന്റെ വിജയം ചരിത്രനേട്ടമാണെന്ന് അനുമോദനക്കുറിപ്പിൽ ആനന്ദബോസ് പറഞ്ഞു. ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച താരമാണ് ശ്രീജേഷ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീജേഷിന്റെ അച്ഛനെ ഫോണിൽ അഭിനന്ദനമറിയിക്കുകയും കുടുംബത്തെ കൊൽക്കത്ത രാജ്‌ഭവൻ സന്ദർശിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ ശ്രീജേഷിനെ മെഡൽ മെഡൽ നേടി നാട്ടിലെത്തിയയുടൻതന്നെ ഗവർണർ നേരിട്ട് വീട്ടിലെത്തി രാജ്ഭവന്റെ പുരസ്കാരം സമ്മാനിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

2024 ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നാലാം മെഡല്‍. പുരുഷ ഹോക്കിയില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്‍മാരായ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. രാജ്യാന്തര കരിയറില്‍ ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിച്ച മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന്റെ മടക്കം വെങ്കല നേട്ടത്തോടെയായത് മലയാളികള്‍ക്കും അഭിമാന നിമിഷമായി മാറി. കഴിഞ്ഞ തവണ ടോക്കിയോ ഒളിമ്പിക്‌സിലും പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, PR SREEJESH, OLYMPICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.