തിരുവനന്തപുരം ജില്ലയിലെ ഒരുവാതിൽകോട്ട ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന്റെ ടെറസിന് മുകളിൽ മേൽക്കൂരക്കായി ഷീറ്റ്പണിനടക്കുന്നു. പണിക്കാർ താഴെ നിന്ന് വലിയ പൈപ്പുകൾ മുകളിലേക്ക് കയറ്റുന്നതിന് ഇടയിലാണ് ആ സംഭവം. എല്ലാവരും ഒന്ന് പേടിച്ചു.
തലനാരിഴക്കാണ് ആ പണിക്കാരൻ രക്ഷപ്പെട്ടത്. സ്ഥലത്ത് എത്തിയ വാവ സുരേഷ് പൈപ്പുകൾ പരിശോധിച്ചു. വലിയ പൈപ്പിനകത്താണ് പാമ്പ്. അപകടകാരിയായ വലിയ മൂർഖൻ പാമ്പ്, പൈപ്പിനകത്ത് നിന്ന് എങ്ങനെ വലിയ പാമ്പിനെ പുറത്തിറക്കും, എല്ലാവരും പേടിച്ചാണ് നിൽപ്പ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |