SignIn
Kerala Kaumudi Online
Saturday, 10 August 2024 6.46 AM IST

രജനികാന്തിന്റെ കൂലി സൗബിന്റെ 60 ദിവസത്തെ ഡേറ്റ്

saubin

രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന് സൗബിൻ ഷാഹിർ നൽകിയത് 60 ദിവസത്തെ ഡേറ്റ്. സൗബിൻ ഷാഹിറിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കൂലി. സെപ്തംബർ ആദ്യം കൂലിയുടെ ചെന്നൈയിലെ ലൊക്കേഷനിൽ സൗബിൻ ജോയിൻ ചെയ്യും. പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സൗബിൻ ഇപ്പോൾ. കുമളിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സൗബിനും നവ്യ നായരുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളത്തിൽ സൗബിന്റെ അടുത്ത പ്രോജക്ട്. ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൽനിന്ന് ഡേറ്റ് ക്ളാഷ് മൂലം സൗബിൻ പിൻമാറിയിരുന്നു.

രമേഷ് പിഷാര‌‌‌ടി സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം സ്വന്തം നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് സൗബിനെ കാത്തിരിക്കുന്നത്. അടുത്ത വർഷമേ ഇൗ ചിത്രം ഉണ്ടാവൂ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. അതേസമയം രജനികാന്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ ആണ് സൗബിൻ എത്തുന്നത്. സത്യരാജ്, ശ്രുതി ഹാസൻ തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നുണ്ട്.

സൂപ്പർ സ്റ്റാർ രജനികാന്തും സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രം ആരാധക ലോകവും ഉറ്റുനോക്കുന്നുണ്ട്.മാസ് ആക്ഷൻ ചിത്രമായ കൂലി സൺ പിക് ചേഴ്സാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.