മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ അവസാന റൗണ്ടിൽ മമ്മൂട്ടിയും ഋഷഭ ഷെട്ടിയും. ഇവരിൽ ഒരാൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടും എന്നാണ് വിവരം .നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. കാന്താരയിലെ പ്രകടനമാണ് ഋഷഭ ഷെട്ടിയെ പരിഗണിക്കുന്നത്.ആധുനികതയുടെ പരീക്ഷണങ്ങളിൽ നിന്ന് പാരമ്പര്യത്തിലേക്കുള്ള കന്നട സിനിമയുടെ മടക്കമായിരുന്നു കാന്താര. പന്തുരുളി എന്ന കുലദൈവത്തെ ആരാധിക്കുന്ന ഗ്രാമവാസികളുടെ കഥയാണ് സിനിമ പറഞ്ഞത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്.
കഴിഞ്ഞ തവണ അല്ലു അർജുനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറിയും മികച്ച നടനുള്ള ദേശീയ അംഗീകാരം തെന്നിന്ത്യയ്ക്ക് ആയിരിക്കുമെന്ന വിലയിരുത്തലുണ്ട്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന് മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരോടൊപ്പം മറ്റു ചില പുതുമുഖ നടൻമാരും മത്സരിക്കുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു താരത്തിന് മികച്ച നടനുള്ള അവാർഡ് ലഭിക്കാനും സാദ്ധ്യതയുണ്ട്. കാതൽ, കണ്ണൂർ സ് ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത് . ആടുജീവിതം സിനിമയിലെ പ്രകടനത്തിനാണ് പൃഥ്വിരാജിനെ . ആടുജീവിതത്തിന് ഒന്നിലേറെ പുരസ്കാരങ്ങൾ ലഭിച്ചേക്കും. മികച്ച നടിക്കുള്ള പുരസ്കാരത്തിന് ഉള്ളൊഴുക്ക് സിനിമയിലെ പ്രകടനവുമായി ഉർവശിയും പാർവതി തിരുവോത്തും മത്സരിക്കുന്നു. മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം
ചെയ്ത നേര് സിനിമയിലെ പ്രകടനവുമായി അനശ്വര രാജനും മത്സരിക്കുന്നുണ്ട്.മികച്ച നടി പുരസ്കാരത്തിനും കടുത്ത മത്സരമാണ്. ആഗസ്റ്റ് 20ന് മുൻപ് ദേശീയ. സംസ്ഥാന പുരസ്കാര പ്രഖ്യാപനം ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |