SignIn
Kerala Kaumudi Online
Saturday, 10 August 2024 6.52 AM IST

കടുഗണ്ണാവ 15ന് കാണാം, എം.ടിയുടെ അരികിൽ രഞ്ജിത്ത്

mt

എം.ടിയുടെ അരികിൽ നിൽക്കുന്ന ചിത്രവുമായി സംവിധായകൻ രഞ്ജിത്ത്.എം.ടിയുടെ കഥകൾ കോർത്തിണക്കി ഒരുങ്ങുന്ന മനോരഥങ്ങൾ എന്ന ആന്തോളജി സീരിസിലെ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്.ആഗസ്റ്റ് 15ന് സീരീസ് സ്ട്രീം ചെയ്യും. കടുഗണ്ണാവ ഒരു യാത്രക്കുറിപ്പിൽ പി.കെ. വേണുഗോപാൽ എന്ന
നായക കഥാപാത്രത്തെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. എെ.ടിയുടെ അരികിൽ ബഹുമാനത്തിൽ നിൽക്കുന്ന രഞ്ജിത്തിനെ കണ്ട് രസകരമായ കമന്റുമുണ്ട്.

ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ.

ശ്രീലങ്കയിൽ ജോലിചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്നു കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് കടുഗണ്ണാവ.എം.ടിയുടെ ആത്മാംശമുള്ള കഥയാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്.

വിനീത്, അനുമോൾ എന്നിവരാണ് മറ്റു താരങ്ങൾ.

പ്രിയദർശൻ സംവിധാനം ചെയ്ത ഒാളവും തീരവും, ബിജു മേനോനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ശിലാഗീതങ്ങൾ, സിദ്ദിഖിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത അഭയംതേടി, നരേൻ, പാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാഴ്ച, ഇന്ദ്രൻസ്, നെടുമുടിവേണു, സുരഭിലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത സ്വർഗം തുറക്കുന്ന സമയം, എം.ടിയുടെ മകൾ അശ്വതി സംവിധാനം ചെയ്ത മധുബാല, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വില്പന, ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ്, ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക് എന്നിവയാണ് മറ്റു ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.