ന്യൂഡൽഹി: ഡോ.വന്ദന ദാസ് കൊലക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന പ്രതി ജി. സന്ദീപിന്റെ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയുടെ വിടുതൽ ഹർജി തള്ളിയ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി ശരിവച്ചു. കുറ്രവിമുക്തനാക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയതോടെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. സെപ്തംബർ 23നകം മറുപടി സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |