സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ കീം റാങ്ക് ലിസ്റ്റ് അനുസരിച്ചുള്ള എൻജിനിയറിംഗ് , ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റിൽ വിദ്യാർത്ഥികൾ ബ്രാഞ്ച് തിരഞ്ഞെടുത്തിരിക്കുന്നത് തൊഴിൽ മേഖലയിലെ പുത്തൻ പ്രവണതകൾക്കനുസരിച്ച്. സർക്കാർ മെരിറ്റിൽ അവസാന റാങ്ക് 21156 ആണ്. ഏതാണ്ട് ജോസ അലോട്ട്മെന്റിനനുസരിച്ചുള്ളരീതി
അ ലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala,gov.in ക്യാൻഡിഡേറ്റ് പോർട്ടലിലുണ്ടാകും. അലോട്ട്മെന്റ് മെമോ പ്രിന്റെടുത്ത് നിശ്ചിത ഫീസ് ഓൺലൈനായി അടയ്ക്കണം. ആഗസ്റ്റ് 13 ന് മൂന്നു മണിക്കകം ഫീസടയ്ക്കണം. പോസ്റ്റ് ഓഫീസ് വഴിയും ഫീസടയ്ക്കാം. ആദ്യ അലോട്ട്മെന്റ് സ്വീകരിച്ചാൽ മാത്രമേ തുടർ അലോട്ട്മെന്റ് പ്രക്രിയയിലൂടെ ഓപ്ഷൻ നല്കാൻ സാധിക്കൂ.തിരുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനിയറിംഗിൽ കമ്പ്യൂട്ടർ സയൻസിലെ അവസാന റാങ്ക് 342 ഉം സിവിൽ എൻജിനിയറിംഗിന് 4877 മാണ്.
മെഡിക്കൽ, അനുബന്ധ കോഴ്സുകൾ:
അപേക്ഷയിലെ അപാകത പരിഹരിക്കാം
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിലെ അപാകത പരിഹരിക്കാൻ അവസരം. നിശ്ചിത സമയത്തിനകം അപാകതകൾ പരിഹരിക്കാത്തവരെ എൻ.ആർ.ഐ അലോട്ട്മെന്റിൽ നിന്നൊഴിവാക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ അപേക്ഷയ്ക്കൊപ്പം നൽകിയ ഫോട്ടോ, ഒപ്പ്, നേറ്രിവിറ്റി, നാഷണാലിറ്റി, അപേക്ഷാഫീസ് എന്നിവയിൽ ന്യൂനതകളുള്ളവർ നിശ്ചിത സമയത്തിനകം പരിഹരിക്കാത്തതിനാൽ സാമുദായിക, പ്രത്യേക സംവര ആനുകൂല്യങ്ങൾ റദ്ദാക്കിയിരുന്നു. പക്ഷേ, റാങ്ക് തടഞ്ഞുവയ്ക്കുന്നത് ഒഴിവാക്കാൻ അപാകതകൾ പരിഹരിക്കാനും അപേക്ഷാ ഫീസടയ്ക്കാനും ഒരു അവസരം കൂടി നൽകുമെന്ന് എൻട്രൻസ് കമ്മിഷണർ അറിച്ചു. ഇവയ്ക്കുള്ള അവസാന തീയതി 13ന് രാത്രി 12വരെയാണ്. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300
ഗജദിന അന്താരാഷ്ട്ര
സമ്മേളനം 12ന്
തിരുവനന്തപുരം; കാട്ടാന-മനുഷ്യ സംഘർഷം നേരിടുന്നത് സംബന്ധിച്ച് കർണാടക സർക്കാർ 12ന് സംഘടിപ്പിയ്ക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കും. ആഗോളതലത്തിൽ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സ്വീകരിക്കുന്ന അഭിപ്രായങ്ങളും അനുഭവ സമ്പത്തും സമ്മേളനത്തിൽ ചർച്ച ചെയ്യും. കേരളത്തിൽ നിന്നും വനം അഡിഷണൽ ചീഫ് സെക്രട്ടറി,മുഖ്യ വനം മേധാവി,ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
വിദ്യാഭ്യാസ വകുപ്പ്
മിനിസ്റ്റീരിയൽ സ്റ്റാഫ്
യൂണി. ഭാരവാഹികൾ
ആലുവ: കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന ഭാരവാഹികളായി കെ.എസ്. മഹേഷ്കുമാർ (പ്രസിഡന്റ്), ടി.യു. അനൂബ്, എസ്. സുധീപ് (വൈസ് പ്രസിഡന്റുമാർ), എ. നിസാമുദ്ദീൻ (ജനറൽ സെക്രട്ടറി), എം.ജി. ഗാനമുരളി, ബി. മഹേഷ് കുമാർ, ഖലീൽ റഹ്മാൻ, എസ്. ആദർശ്, ആർ. ശ്യാംനാഥ് (സെക്രട്ടറിമാർ), എ.ജി. അജു (ട്രഷറർ), ബിനിത സത്യൻ (വനിതാ ഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
--
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |