SignIn
Kerala Kaumudi Online
Thursday, 17 October 2024 7.40 AM IST

'വർക്കൗട്ടില്ല, വെറും 21 ദിവസം കൊണ്ട് വണ്ണം കുറച്ചു'; ശരീരഭാരം  കുറച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ മാധവൻ

Increase Font Size Decrease Font Size Print Page
madhavan

മലയാളികളുടെ പ്രിയപ്പെട്ട തമിഴ് നടനാണ് ആർ മാധവൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹത്തിന്റെ പോസ്റ്റുകൾ വെെറലാണ്. ഇപ്പോഴിതാ തീവ്രമായ വർക്കൗട്ടോ ചികിത്സയോ ഇല്ലാതെ വെറും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതെങ്ങനെയെന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ. കർശനമായ ഡയറ്റിംഗിലൂടെയും ജീവിതശെെലിയിലൂടെയുമാണ് ശരീരഭാരം കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു.

'വ്യായാമമോ, സർജറിയോ, ചികിത്സയോ ഇല്ലാതെ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിച്ചാണ് ഞാൻ വണ്ണം കുറച്ചത്. ഞാൻ ഭക്ഷണം കഴിക്കുന്ന രീതിയിലും മാറ്റം വരുത്തി. ഭക്ഷണം നല്ലപോലെ ചവച്ച് കഴിക്കാൻ തുടങ്ങി. ഓരോ വായ ഭക്ഷണവും നാൽപത്തിയഞ്ച് മുതൽ അറുപത് തവണ വരെ ചവച്ചു. കൂടുതലും പച്ചക്കറികളാണ് ഡയറ്റിൽ ഉൾപ്പെടുത്തിയത്.

ദിവസവും അതിരാവിലെ നടക്കാൻ പോവുകയും നേരത്തെ കിടന്നുറങ്ങുകയും ചെയ്തു. കൂടാതെ രാത്രി ഭക്ഷണം 6.45 മുൻപ് കഴിക്കുമായിരുന്നു. വെെകുന്നേരം മൂന്ന് മണിക്ക് ശേഷം വേവിക്കാത്ത ആഹാരമൊന്നും കഴിക്കില്ല. കിടക്കാൻ പോകുന്നതിന് 90 മിനിറ്റ് മുമ്പെങ്കിലും സ്ക്രീൻ ടെെം ഒഴിവാക്കും. ശരീരത്തിന് ആവശ്യമായ മികച്ച ആഹാരങ്ങൾ മാത്രമാണ് കഴിച്ചത്' - നടൻ വ്യക്തമാക്കി.

മാധവൻ തന്റെ എക്സ് പേജിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 'റോക്കട്രി, ദി നമ്പി എഫക്റ്റ്' എന്ന ചിത്രത്തിന് വേണ്ടി മാധവൻ ശരീര വണ്ണം വർദ്ധിപ്പിച്ചിരുന്നു. ഈ വണ്ണമാണ് 21 ദിവസം കൊണ്ട് കുറച്ചെടുത്തത്. പാനീയങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്തിയെന്നും മാധവൻ പറയുന്നുണ്ട്. മാധവൻ പങ്കുവച്ച വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACTOR MADHAVAN, WEIGHTLOSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.