ന്യൂഡൽഹി : എസ്.എഫ്.ഐ ഡൽഹി ഘടകം നയിക്കാൻ മൂന്ന് മലയാളി വിദ്യാർത്ഥികൾ. പ്രസിഡന്റായി സൂരജ് ഇളമണും, വൈസ് പ്രസിഡന്റായി നോയൽ ബെന്നിയും, ജോയിന്റ് സെക്രട്ടറിയായി മെഹിന ഫാത്തിമയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസത്തെ സംസ്ഥാന സമ്മേളനത്തിൽ ബംഗാളിൽ നിന്നുള്ള ഐഷെ ഘോഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രാജ്യസഭാ എം.പി ഡോ. ജോൺ ബ്രിട്ടാസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു.
സൂരജ് ഇളമൺ
തിരുവല്ല സ്വദേശി. ജാമിയ മിലിയ സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥി. ഡൽഹി ഹിന്ദു കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും, അംബേദ്‌കർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.മുൻ എസ്.എഫ്.ഐ നേതാവും, കില മുൻ ഡയറക്‌ടർ ജനറലുമായ ഡോ. ജോയ് ഇളമണിന്റെയും സാമൂഹ്യ പ്രവർത്തക സജിതയുടെയും മകനാണ്. സഹോദരൻ സിനിമാ സംവിധായകൻ സ്വരൂപ് ഇളമൺ.
നോയൽ ബെന്നി
പാലക്കാട് വാണിയംകുളം തൃക്കങ്ങോട് സ്വദേശി. ഡൽഹി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം. ബിരുദാനന്തര ബിരുദം .പിതാവ് വിമുക്ത ഭടനായ സ്രാംഭിക്കൽ ബെന്നി സാമൂവൽ. അമ്മ - ബെൻസി ബെന്നി.
മെഹിന ഫാത്തിമ
കൊല്ലം അഞ്ചൽ സ്വദേശിനി. ഡൽഹി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനി. പ്രവാസിയായ പാങ്ങോട്ട് അബ്‌ദുൾ റഷീദ് ഷെഹാബുവിന്റെയും വീട്ടമ്മയായ നിസ ഷെഹാബുവിന്റെയും മകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |