ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മൊറേനയിൽ തോക്ക് കഴുകി പണി വാങ്ങിയിരിക്കുകയാണ് ദമ്പതികൾ. തോക്കുകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്ന വീഡിയോ ഭാര്യ സോഷ്യൽ മീഡിയയിൽ ഇട്ടത് വൈറലായതാണ് പണിയാത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇവരുടെ അനധികൃത ആയുധ ഫാക്ടറി തകർക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവ് ശക്തി കപൂർ സഖ്വാറെയും ഭാര്യ പിതാവ് ബിലാൽ സഖ്വാറെയും അറസ്റ്റ് ചെയ്തു. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷം,വെള്ളിയാഴ്ച രാത്രി യുവതിയുടെ വീട്ടിൽ തെരച്ചിൽ നടത്തിയെന്നും കഴിഞ്ഞ ആറ് മാസമായി അവിടെ അനധികൃത ആയുധ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചതായും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു.
പരിശോധനയിൽ 315 ബോറിന്റെ ഡബിൾ ബാരൽ തോക്ക്,315 ബോറിന്റെ ഒരു പിസ്റ്റൾ,32 ബോറിന്റെ ഒരു പിസ്റ്റൾ,കൂടാതെ നിരവധി ആയുധങ്ങളും കണ്ടെത്തി. ആയുധങ്ങൾ നിർമ്മിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. അനധികൃത ആയുധങ്ങൾ എവിടെയാണ് വിതരണം ചെയ്തതെന്നറിയാൻ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പ്രതികളെ പ്രാദേശിക കോടതിയിൽ ഹാജരാക്കി ബിഹാരിലാൽ സഖ്വാറിനെ ജയിലിലേക്കുംശക്തി കപൂറിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനും അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |