തിരുവനന്തപുരം:ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ,കഴക്കൂട്ടം, എരുമേലി,നിലയ്ക്കൽ,ചിറക്കര,മണിയങ്കോട് എന്നിവിടങ്ങളിലെ ആറ് ഇടത്താവളങ്ങൾ മണ്ഡലക്കാലത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.കിഫ്ബി ഫണ്ടിൽ നിന്ന് 116കോടിരൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ആറ് ശബരിമല ഇടത്താവളങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിത്തിന് ശേഷം അറിയിച്ചതാണിത്.നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രോജക്ട് കൺസൾട്ടന്റ്
നിർമ്മാണ പുരോഗതി ഓരോ ആഴ്ചയും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന അവലോകനയോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം സെക്രട്ടറി ടി.വി.അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ,എൻ.ബി.സി.സി ഉദ്യോഗസ്ഥർ, കിഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |