SignIn
Kerala Kaumudi Online
Saturday, 19 October 2024 12.18 AM IST

ഒ.എം.ആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം; കൊല്ലം, കണ്ണൂർ ജില്ലകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 17ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് വയനാട് എസ്.കെ.എം.ജെ. എച്ച്.എസ്.എസ് (പ്ലസ്ടു വിഭാഗം) കൽപ്പറ്റ, പരീക്ഷാ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർത്ഥികൾ ( രജിസ്റ്റർ നമ്പർ 1298142 മുതൽ 1298289 വരെ) ജി.വി.എച്ച്.എസ്.എസ് മുണ്ടേരി, കൽപ്പറ്റ കേന്ദ്രത്തിൽ പരീക്ഷയെഴുതണം. പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.

അഭിമുഖം

വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി വയനാട് ജില്ലാ ഓഫീസിലും 22ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലെ രണ്ടാംഘട്ട അഭിമുഖം 29, 30 തീയതികളിൽ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിലും 30ന് പി.എസ്.സി കൊല്ലം മേഖലാ ഓഫീസിലും നടത്തും.
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സോഷ്യോളജി (കാറ്റഗറി നമ്പർ 733/2021) തസ്തികയിലേക്ക് 29, 30 തീയതികളിൽ രാവിലെ 7.30നും 10 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

അർഹതാ നിർണയ പരീക്ഷ

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ/സൂപ്പർവൈസർ (കാറ്റഗറി നമ്പർ 1/2024) സ്ഥാനക്കയറ്റത്തിനായി 22ന് നടത്തുന്ന അർഹതാ നിർണയ പരീക്ഷയുടെ (ഓൺലൈൻ) അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.