ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ ഉധംപൂരിൽ ഭീകരരുമായുണ്ടായ ഏറ്രുമുട്ടലിൽ സി.ആർ.പി.എഫ് ഇൻസ്‌പെക്‌ടർക്ക് വീരമൃത്യു. 187ാം ബറ്റാലിയൻ ഇൻസ്‌പെക്‌ടർ കുൽദീപ് സിംഗിനാണ് മരണമടഞ്ഞത്. ബസന്ത്ഗഡിൽ ദുഡു മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംയുക്ത സേനയ്‌ക്ക് നേരെ ഇന്നലെ വൈകിട്ട് 3.30ഓടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സംയുക്ത സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ കടന്നുകളഞ്ഞു. തെരച്ചിൽ തുടരുകയാണ്.
ജമ്മു കാശ്‌മീരിൽ സെപ്‌തംബർ 18,25, ഒക്‌ടോബർ 1 തീയതികളിൽ മൂന്നുഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുകയാണ്. ജനങ്ങളിൽ ഭീതി സൃഷ്ടിച്ച് വോട്ടെടുപ്പ് അട്ടിമറിക്കുകയാണ് പാക് അനുകൂല ഭീകരരുടെ ലക്ഷ്യം. പൊതുവേ സമാധാനത്തിലുള്ള ജമ്മു മേഖലയും അവർ ആക്രമണത്തിന് തിരഞ്ഞെടുക്കുന്നു. കരസേന, അതിർത്തി രക്ഷാസേന എന്നിവയ്‌ക്ക് പുറമെ കേന്ദ്രസേനയുടെ 70ൽപ്പരം ബറ്റാലിയനുകളും ക്രമസമാധാനപാലനത്തിന് ജമ്മു കാശ്‌മീരിലുണ്ട്. ഈവർഷം 12 സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |