SignIn
Kerala Kaumudi Online
Wednesday, 21 August 2024 5.41 AM IST

പ്രമുഖ നടന്മാരുടെ രഹസ്യ വീഡിയോ, ലൈംഗിക ആവശ്യങ്ങൾക്ക് ക്ഷണിക്കുന്ന മെസേജുകൾ; റിപ്പോർട്ടിൽ പുറത്തുവരാത്തത് പേരുൾപ്പെടുന്ന വിവരങ്ങൾ

mobile-phone

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവരാത്തത് സിനിമകളിലെ ക്ലൈമാക്‌സിനെ വെല്ലുന്ന വിവരങ്ങളെന്ന് സൂചന. 296 പേജ് റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായും പുറത്തുവിട്ടിട്ടില്ല. ഇങ്ങനെ ഒഴിവാക്കിയ പേജുകൾക്ക് പുറമേ റിപ്പോർട്ടിന്റെ അനുബന്ധമായി സിനിമാ മേഖലയിലെ നടിമാരും സാങ്കേതിക പ്രവർത്തകരായ വനിതകളും നൽകിയ മൊഴികൾ അടങ്ങുന്ന 400 പേജ് വരുന്ന ഭാഗവും പുറത്തുവിട്ടിട്ടില്ല.

ലൈംഗിക ആവശ്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ക്ഷണിക്കുന്നതുമായ ഉന്നതരുടെ ഉൾപ്പെടെ വാട്‌സാപ്പ് ചാറ്റുകളുടെ വിവരണം, സ്‌ക്രീൻഷോട്ടുകളുടെ പകർപ്പ്, കമ്മിറ്റി രേഖപ്പെടുത്തി ഒപ്പിട്ട് വാങ്ങിയ മൊഴികൾ എന്നിവയാണ് അനുബന്ധത്തിലുള്ളതെന്നാണ് വിവരം. ചില സ്‌ത്രീകൾ രഹസ്യമായി റെക്കോർഡ് ചെയ്‌ത ദൃശ്യങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുന്ന പെൻഡ്രൈവുകളും സിഡികളും മറ്റും അനുബന്ധത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് രേഖകളാണ്. നടന്മാരും സംവിധായകരും ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ഇതിൽ പരാമർശിക്കുന്നതായി പറയുന്നുണ്ട്.

സ്‌ത്രീകൾക്കെതിരെ പുരുഷന്മാരായ ചലച്ചിത്ര പ്രവർത്തകർ നടത്തിയ പരാമർശങ്ങളും മൊഴികളും അനുബന്ധത്തിന്റെ ഭാഗമാണ്. പ്രധാന റിപ്പോർട്ടിൽ 296 പേജുകളാണ് ഉണ്ടായിരുന്നത്. ഇതിൽ സ്വകാര്യതയെ ബാധിക്കുന്നുവെന്ന പേരിൽ 48,49 എന്നീ ഖണ്ഡികകളും 165 മുതൽ 169 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കിയതിന് പുറമേ 61 പേജുകളും പല ഭാഗങ്ങളിലായി സാംസ്‌കാരിക വകുപ്പ് നടത്തിയ പരിശോധനയിൽ ഒഴിവാക്കി. വ്യക്തികളുടെ സ്വകാര്യതയും വ്യക്തി സുരക്ഷിതത്വവും മാനിച്ച് ഇവ ഒഴിവാക്കിയതായാണ് പറയുന്നത്.

അനുബന്ധത്തിൽ പറയുന്ന മൊഴികൾ പ്രധാന റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ആവർത്തിക്കുന്നതും ഇങ്ങനെ ഒഴിവാക്കിയതിൽ ഉൾപ്പെടുന്നു. ഡബ്യൂസിസിയുടെ നിവേദനത്തെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത് എന്ന് പറയുന്ന തുടക്കഭാഗത്ത് തന്നെ ചില ഒഴിവാക്കലുകൾ നടന്നിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഡബ്യുസിസിയുടെ നിവേദനത്തിൽ പറയുന്ന കാര്യങ്ങളാണ് ഇത്. റിപ്പോർട്ടിലെ രഹസ്യ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനായി സ്റ്റെനോഗ്രാഫറെ ഒഴിവാക്കി ജസ്റ്റിസ് ഹേമ തന്നെയാണ് 296 പേജുകളുള്ള റിപ്പോർട്ട് മുഴുവനും ടൈപ്പ് ചെയ്‌തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, MOBILE PHONE, HEMA COMMITTIEE REPORT, RELEASE, REPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.