SignIn
Kerala Kaumudi Online
Saturday, 09 November 2024 5.18 AM IST

വയനാട് ഉരുൾപൊട്ടൽ: താത്ക്കാലിക പുനരധിവാസം ഉടൻ പൂർത്തിയാക്കും: മന്ത്രി

Increase Font Size Decrease Font Size Print Page
rajan

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അഞ്ച് ക്യാമ്പുകളിലായി 35 കുടുംബങ്ങളാണുളളത്. ഇന്ന് 19 കുടുംബങ്ങളെക്കൂടി പുനരധിവസിപ്പിക്കും.

മുണ്ടേരിയിലെ നാല് സർക്കാർ ക്വാർട്ടേഴ്സുകളും ഒരു ഷെൽട്ടർ ഹോമും രണ്ട് ദിവസത്തിനകം പുനരധിവാസത്തിനായി സജ്ജമാകും. ഉരുൾപൊട്ടലിൽ 119 പേരെ കാണാതായെന്നാണ് ആദ്യ പട്ടികയിലുള്ളത്. ഇതിൽ 17 കുടുംബങ്ങളിൽ നിന്നുമാത്രം 62 പേരെ കാണാതായിട്ടുണ്ട്. പുനരധിവസിപ്പിക്കുന്നവർക്ക് എന്തെങ്കിലും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടോയെന്ന് നേരിട്ടും ഫോൺ മുഖേനയും നിരന്തരം അന്വേഷിക്കുന്നുണ്ട്. പരാതിയുള്ളവർക്ക് 04936 203450 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ഉടൻ പഠനം തുടങ്ങും. . കേന്ദ്രസർക്കാരിനുള്ള വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ദുരന്ത ബാധിതർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾ കേരള ബാങ്ക് മാതൃകയിൽ എഴുതിത്തള്ളാൻ മറ്റു ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം. കുടുംബങ്ങളിൽ മറ്റ് അംഗങ്ങൾ തുണയില്ലാതെ ഒറ്റപ്പെട്ടു പോയവർക്ക് പ്രത്യേക പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്.

6 കോടി നൽകി

സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് 81 പേർക്ക് 3.24 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 81 പേർക്ക് 1.54 കോടി രൂപയും നൽകിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. അടിയന്തര ധനസഹായമായി 725 പേർക്ക് പതിനായിരം രൂപ വീതം 72.5 ലക്ഷം രൂപയും അനുവദിച്ചു. 439 പേർക്ക് പ്രതിദിനം 300 രൂപ വീതം ഒരു മാസത്തേക്ക് 39.51 ലക്ഷം രൂപയും നൽകി. ഗുരുതരമായി പരിക്കേറ്റ 28 പേർക്ക് 17 ലക്ഷം രൂപ വിതരണം ചെയ്തു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കും. ഇതിനായുള്ള സർവേ 400 കുടുംബങ്ങളിൽ പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. 250 ലധികം കുടംബശ്രീ പ്രവർത്തകരെ ഇതിനായി നിയോഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLITICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.