തിരുവനന്തപുരം: ആരോപണ വിധേയരെ ഉത്തരവാദപ്പെട്ട സമിതികളിൽ നിന്ന് സർക്കാർ മാറ്റി നിറുത്തണമെന്ന് ചലച്ചിത്ര അക്കാഡമി വൈസ്
ചെയർമാൻ പ്രേംകുമാർ. സിനിമാ കോൺക്ലേവിൽ ആരോപണ വിധേയരെ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും, സിനിമാ നയരൂപീകരണ സമിതിയിൽ കുറ്റാരോപിതരുണ്ടല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.മലയാളത്തിലെ ആദ്യ കാല നടി നെയ്യാറ്റിൻകര കോമളത്തെ അവരുടെ വസതിയിൽ ആദരിക്കാനെത്തിയതായിരുന്നു പ്രേംകുമാർ.
ഡബ്ല്യു.സി.സിയുടെ ആവശ്യം ന്യായമാണ്. എന്നാൽ, കോൺക്ലേവ് ബഹിഷ്‌കരിക്കുന്നത് ശരിയല്ല. യാതൊരു മുൻവിധികളുമില്ലാതെയാണ് ജസ്റ്റിസ് ഹേമ അവർക്കു മുന്നിൽ വന്ന പരാതികൾ രേഖപ്പെടുത്തുകയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. സർക്കാർ
അതിനനുസരിച്ചുള്ള ചില നടപടികളും സ്വീകരിച്ചിട്ടുണ്ട്. പല സെറ്റുകളിലും സ്ത്രീകൾക്ക് പരാതി പറയാൻ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി രൂപപ്പെട്ടു. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ കുറവാണെന്ന പരാതി പരിഹരിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്‌കരിച്ചു.റിപ്പോർട്ട് കുറെ മുമ്പേ പുറത്തു വരേണ്ടതായിരുന്നു. ഒരുപാട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞല്ലോ.
സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ കേട്ടിട്ടുണ്ട്. പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്. വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല. ചിലപ്പോൾ അവർക്ക് തുറന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായിരിക്കാം. ജസ്റ്റിസ് ഹേമയുടെ മുമ്പിൽ അവർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു. നിയമപരമായും ഇനി അവർ മുന്നോട്ടു വന്ന് പരാതിപ്പെടണം. സ്ത്രീകൾ ഒളിച്ചിരിക്കേണ്ടവരല്ല, അവർ ധൈര്യമായി മുന്നോട്ടു വരണം.റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്. എന്നാൽ, സിനിമയിൽ പവർ ഗ്രൂപ്പുള്ളതായി അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു.
അഷ്ടമിരോഹിണി: ഭക്തി
പ്രകർഷത്തിൽ ഗുരുവായൂർ
ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാൻ പതിനായിരങ്ങൾ കൃഷ്ണസന്നിധിയിലെത്തി. രാവിലെ മൂന്നിന് നിർമ്മാല്യദർശനം മുതൽ ക്ഷേത്രത്തിൽ വൻതിരക്ക് അനുഭവപ്പെട്ടു. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നെള്ളത്തും നടന്നു. രാവിലെ നടന്ന ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ,തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നെള്ളത്തിനും വൈക്കം ചന്ദ്രൻ (തിമില),കുനിശ്ശേരി ചന്ദ്രൻ (മദ്ദളം) എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടി സേവിച്ചു. വിളക്കെഴുന്നെള്ളത്തിന് ഗുരുവായൂർ ശശി മാരാരും ഗുരുവായൂർ മുരളിയും ചേർന്നുള്ള ഇടയ്ക്ക നാഗസ്വരമുണ്ടായി.
ദേവസ്വം ആനത്തറവാട്ടിലെ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. കൊമ്പൻമാരായ വിഷ്ണുവും ബാലകൃഷ്ണനും പറ്റാനകളായി. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം രാത്രി അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. ഇന്നലെ ക്ഷേത്രത്തിൽ നടന്ന കണ്ണന്റെ പിറന്നാൾ സദ്യയിൽ നാൽപ്പതിനായിരത്തിലേറെ ഭക്തർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |