പത്തനംതിട്ട: ഓണക്കാലത്തെ വിഭവ സമൃദ്ധമാക്കാന്‍ തയ്യാറെടുക്കുന്ന മലയാളിക്ക് സാധനങ്ങളുടെ വിലവര്‍ദ്ധനവ് താങ്ങാവുന്നതിലും അപ്പുറമാണ്. പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും മത്സ്യത്തിനും പുറമെ വെളിച്ചെണ്ണയുടെ വിലയും വര്‍ദ്ധിച്ചു. ഏത്തക്കായുടെ വില ഇപ്പോള്‍തന്നെ 100ല്‍ എത്തി. വരും ദിവസങ്ങളില്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഉരുളക്കിഴങ്ങിനും സവാളയ്ക്കും വെളുത്തുള്ളിക്കുമെല്ലാം വില കൂടി. തുടര്‍ച്ചയായ കാറ്റും മഴയും വെള്ളപ്പൊക്കവുമാണ് പച്ചക്കറി വിലവര്‍ദ്ധിക്കാന്‍ കാരണമെങ്കില്‍ ട്രോളിംഗിന് ശേഷവും കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്തതും ലഭ്യതയിലുണ്ടായ കുറവുമാണ് മീന്‍ വില ഉയരാന്‍ കാരണം. വിപണയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടീല്‍ നടത്തിയില്ലെങ്കില്‍ സാധാരണക്കാരന് ഇക്കുറി കൈപൊള്ളുന്ന ഓണാനുഭവമാകും ഉണ്ടാവുക.
വിലവിവരപ്പട്ടിക
ഒരു മാസം മുന്‍പുള്ള വില
(ഇപ്പോഴത്തെ വില ബ്രാക്കറ്റില്‍)
പച്ചക്കറി
ഉരുള കിഴങ്ങ് : 40 - (60)
സവാള : 30 - (50)
വെളുത്തുള്ളി : 280 - (320)
വഴുതന : 50 - (80)
നാരങ്ങ : 80 - (200)
പഴവര്‍ഗം
പാളയങ്കോടന്‍ : 30 - (60)
ഞാലിപൂവന്‍ : 80 - (100)
പൂവന്‍പഴം : 60 - (90)
ഏത്തയ്ക്ക നാടന്‍ : 70 - (100)
ഏത്തയ്ക്ക് വയനാടന്‍ : 60 - (80)
ചുവന്നപൂവന്‍ : 50 - (80)
വെളിച്ചെണ്ണ : 140 - (180)
നിത്യോപയോഗസാധനങ്ങളുടെ വില വര്‍ദ്ധനവ് കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുകയാണ്. ഇടത്തരക്കാര്‍ക്കും കൂലിവേലക്കാര്‍ക്കുമാണ് വിലവര്‍ദ്ധനവ് തിരിച്ചടിയാകുന്നത്. പല മാസങ്ങളിലും കുടുംബം പുലര്‍ത്താന്‍ കടം വാങ്ങേണ്ട അവസ്ഥയാണ്.
ശാന്തമ്മ, വീട്ടമ്മ തലച്ചിറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |