SignIn
Kerala Kaumudi Online
Wednesday, 28 August 2024 7.55 PM IST

പുലർച്ചെ നാലിന് ഗോട്ട്

ss

വിജയ് നായകനായി വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റസ്റ്റ് ഒഫ് ഒാൾ ടൈം (ഗോട്ട്) കേരളത്തിൽ ആദ്യ പ്രദർശനം പുലർച്ചെ നാലിന് ആരംഭിക്കും. ഗോട്ടിന്റെ കേരള വിതരണം ഏറ്റെടുത്ത ശ്രീഗോകുലം മൂവീസ് അറിയിച്ചതാണിത്. തമിഴ്നാട്ടിൽ രാവിലെ 9 നാണ് ആദ്യ ഷോ. ലിയോയ്ക്കുശേഷം ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്യുന്ന വിജയ് ചിത്രമായ ഗോട്ട് സെപ്തംബർ 5ന് റിലീസ് ചെയ്യും. കേരളത്തിൽ വിജയ് ആരാധകർ വിപുലമായ ആഘോഷം റിലീസ് ദിവസം ഒരുക്കിയിട്ടുണ്ട്.

എ.ജി.എസ് എന്റർടെയ്ൻമെന്റ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ വിജയ് എത്തുന്നു.മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗിബാബു, വി.ടി.വി. ഗണേഷ്, സ്നേഹ, ലൈല, പാർവതി നായർ, ഗഞ്ചാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിജയ്‌യോടൊപ്പം ഗാനരംഗത്ത് തൃഷ പ്രത്യക്ഷപ്പെടുന്നുണ്ട്. യുവൻ ശങ്കർരാജയാണ് സംഗീത സംവിധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.